പെൻഡ്രൈവിൽ വിവരങ്ങൾ ശേഖരിച്ചു വെക്കുന്നത് സർവ്വ സധരണമാണല്ലോ. എന്നാൽ ആവശ്യമായ സമയത്ത് അവ പരിശോധിക്കുമ്പോൾ ഫയൽ കാണാതാവുന്നത് ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
എന്നാൽ പെൻഡ്രൈവിന്റെ പ്രോപ്പർട്ടീസ് പരിശോധിച്ചാൽ ഇതുപോലെ കാണുകയും ചെയ്യും.
അവ തുറന്നു നോക്കിയാലോ ദാ ഇതുപോലെ കാണുകയും ചെയ്യും.
കാണാതായ ആ ഫയലുകൾ കണ്ടെത്താനുള്ള മാർഗ്ഗമാണ് ഇവിടെ. താഴെയുള്ള ചിത്രത്തിൽ ക്ലിക്കു ചെയ്ത് Autorun Exterminator എന്ന സോഫ്റ്റ് വെയർ ഡൗൺലോഡു ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
അതിനു ശേഷം ചിത്രത്തിൽ കാണുന്നതുപോലെ Windows+R എന്ന് അടിക്കുമ്പോൾ വരുന്നവിൻഡോയിൽ attrib -h -r -s /s /d E:\*.* എന്ന് ടൈപ്പു ചെയ്ത് OK കൊടുക്കുക.
ഇവിടെ "E" എന്നു സൂചിപ്പിച്ചിട്ടുള്ളിടത്ത് നിങ്ങളുടെ പെൻഡ്രൈവിനെ സൂചിപ്പിച്ചത് ഏതു ഡ്രൈവായിട്ടാണോ അതാണ് കൊടുക്കേണ്ടത്. ഇനി പെൻഡ്രൈവ് തുറന്നു നോക്കൂ.... നിങ്ങളുടെ കാണാതായ ഫയലുകൾ അവിടെത്തന്നെ ഉണ്ടല്ലോ...?